ഗാസ: ഗാസയുടെ മരണ മുനമ്പിൽ നിന്ന് കുഞ്ഞു ഹയ എഴുതിയ ഒസ്യത് ലോകത്തെ കണ്ണീരിലാഴ്ത്തുന്നു. ഗാസയിലെ ഇസ്രായേൽ മിസൈൽ ആക്രമണത്തിന് ശേഷം രക്ഷാ പ്രവർത്തകർക്ക് തകർന്നടിഞ്ഞ കെട്ടിടങ്ങൾക്കരികിൽ നിന്ന് ലഭിച്ച കുഞ്ഞു ഹയ എഴുതിയ കത്താണ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിക്കുന്നത്. തന്റെ പ്രായത്തിനൊത്തു കളം വരച്ചും തരം തിരിച്ചും എഴുതിയ ഒസ്യത് കണ്ണീരണിയിക്കുന്നതാണ്.
കൊടുത്തു വീട്ടാനുള്ള പണത്തിന്റെ കണക്കും തന്റെ കളിപ്പാട്ടങ്ങളും വസ്ത്രങ്ങളും ആർക്കൊക്കെയാണ് കൊടുക്കേണ്ടതെന്നും കുഞ്ഞു ഹയ ഒസ്യത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തന്റെ ഇഷ്ട്ട പാദരക്ഷകൾ പാവപ്പെട്ടവർക്ക് നൽകുന്നതിന് മുൻപ് കഴുകി വൃത്തിയാക്കാൻ മറക്കരുതെന്നും ഹയ കുറിച്ച് വെക്കുന്നു. പണമായി ബാക്കിയുള്ളത് 80 രൂപയാണെന്നും അത് നൽകേണ്ടവരുടെ കണക്കും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. 45 ഷക്കൽ ഉമ്മാക്ക്, സീനത്തിനു 5, ഹാഷിമിന് 5, തീതക്ക് 5, എളാമ്മ ഹിബക്ക് 5, എളാമ്മ മാറിയമിന് 5, അബൂദിന്, സാറക്ക് ഇങ്ങനെ നീളുന്നു മടക്കി നൽകേണ്ടവരുടെ കണക്ക്.
![]()
