മുംബൈ : എഷ്യൻ ഗെയിംസിൻ്റെയും കോമൺവെൽത്ത് ഗെയിംസിൻ്റെയും ഭാഗമായതിന് പുറകെ ക്രിക്കറ്റ് ഒളിമ്പിക്സിലും തിരിച്ചെത്തുകയാണ്. 2028 ലോസ് ഏഞ്ചൽസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉണ്ടാകുമെന്ന് ഉറപ്പായികഴിഞ്ഞു.
പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ടി20 ഫോർമാറ്റിലായിരിക്കും ഒളിമ്പിക്സിൽ ക്രിക്കറ്റ് നടക്കുക. ക്രിക്കറ്റ് ഉൾപ്പെടുത്തുമെന്ന കാര്യം ഉറപ്പായെന്നും മുംബൈയിൽ അടുത്ത ആഴ്ച്ച നടക്കുന്ന ഇക്കാര്യം പ്രഖ്യാപിക്കേണ്ട ചടങ്ങ് മാത്രമാണ് ഇനി ബാക്കിയുള്ളത്. ഒക്ടോബർ 15 മുതൽ 17 വരെ മുംബൈയിൽ നടക്കുന്ന ഇൻ്റർനാഷണൽ ഒളിമ്പിക് കമ്മിറ്റി സെഷനിലായിരിക്കും ഇക്കാര്യം പ്രഖ്യാപിക്കുക.
ക്രിക്കറ്റ് ഒളിമ്പിക്സിൽ ഉൾപ്പെടുത്തുന്ന തീരുമാനത്തെ IOC പ്രസിഡൻ്റ് തോമസ് ബാച്ച് പിന്തുണച്ചിരുന്നു. ഒളിമ്പിക്സിന് വേദിയാകുന്ന ഏതൊരു സിറ്റിയ്ക്കും ഇഷ്ടമുള്ള ഗെയിം ഉൾപ്പെടുത്താൻ സാധിക്കും. പക്ഷേ അതിന് ഒളിമ്പിക് കമ്മിറ്റിയുടെ അംഗീകാരം ആവശ്യമാണ്.
2028 ഒളിമ്പിക്സിന് ശേഷം അടുത്ത ഒളിമ്പിക്സ് നടക്കുന്നത് ഓസ്ട്രേലിയയിൽ ആയതിനാൽ തന്നെ തുടർച്ചയായ രണ്ട് ഒളിമ്പിക്സിൻ്റെയും ഭാഗമാക്കാൻ ക്രിക്കറ്റിന് കഴിയും.
![]()
