ന്യൂ ഡൽഹി : ഡൽഹി-എൻസിആർ, പഞ്ചാബ്, ഹരിയാന എന്നിവയുൾപ്പെടെ ഉത്തരേന്ത്യയുടെ പല ഭാഗങ്ങളിലും ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളിൽ ആണെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.ആളപായം ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.പരിഭ്രാന്തരായ ആളുകൾ ഓഫീസുകളിൽ നിന്നും വീടുകളിൽ നിന്നും ഇറങ്ങിയോടി. ഉത്തരാഖണ്ഡിലെയും യുപിയിലെയും ചില ഭാഗങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.
അയൽരാജ്യമായ നേപ്പാളിൽ റിക്ടർ സ്കെയിലിൽ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന് പിന്നാലെയാണ് ഡൽഹിയിൽ ഭൂചലനമുണ്ടായത്.ഉച്ചയ്ക്ക് 2.25നും 2.50 നും ഇടയിലായിരുന്നു ഭൂചലനം. ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. അടിയന്തര സാഹചര്യമുണ്ടായാൽ 112 എന്ന നമ്പരിൽ ബന്ധപ്പെടണമെന്ന് ഡൽഹി പൊലീസ് അറിയിച്ചു.
![]()
