മദീന :നാളെ വ്യാഴാഴ്ച (സെപ്റ്റംബർ -7-2023) ജിദ്ദ-മദീന റോഡ് താത്കാലികമായി അടച്ചിടുമെന്ന് ജിദ്ദ മുനിസിപ്പാലിറ്റി അറിയിച്ചു. തെക്ക് ഖുറൈശ് റോഡിനും വടക്ക് ഉമർ അബ്ദുൽ ജബ്ബാർ റോഡിനും ഇടയിലാണ് റോഡ് അടയ്ക്കുന്നത്. ഈ ഭാഗത്തെ നടപ്പാലം നീക്കം ചെയ്യുന്ന പ്രവർത്തികളുടെ ഭാഗമായാണ് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.നാളെ പുലർച്ചെ 3 മണി മുതൽ വെള്ളിയാഴ്ച (സെപ്റ്റംബർ 8) രാവിലെ 11 മണി വരെയാണ് റോഡ് അടച്ചിടുന്നത്. വടക്ക് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങൾ ഖുറൈശ് റോഡിന്റെ സർവീസ് റോഡ് വഴി പോകണം. തെക്ക് ഭാഗത്തേക്കുള്ള വാഹനങ്ങൾ ഉമർ അബ്ദുൽ ജബ്ബാർ റോഡിലേക്കുള്ള സർവീസ് റോഡ് വഴിയും പോകണം.
![]()
