ദോഹ : ഖത്തറിലെ ഇടുക്കി ജില്ലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ഇടുക്കി കോട്ടയം എക്സ് പാട്രിയേറ്റ്സ് സർവീസ് അസോസിയേഷൻ ഖത്തര്‍ ( IKESAQ ) കൾച്ചറൽ ഫോറം ഖത്തറുമായി ചേർന്ന് “പ്രവാസി സുരക്ഷാ” ക്യാമ്പയിൻ സംഘടിപ്പിക്കുന്നു.പ്രവാസികളുടെ സാമൂഹിക ഉന്നമനം മുന്‍നിര്‍ത്തിയുള്ള സേവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സെപ്റ്റംബർ എട്ടിന് വെള്ളിയാഴ്ച വൈകിട്ട് 6 മണിക് നുയെജാ കൾച്ചറൽ ഹാളിൽ നോർക്ക അംഗ്വതം,പ്രവാസി പെൻഷൻ പദ്ധതി,ഇൻഷുറൻസ് പദ്ധതി എന്നിവകളിൽ ചേരാൻ പ്രവാസികൾക്കു അവസരം ഒരുക്കുന്നു.പ്രവാസികൾ അറിഞ്ഞിരിക്കേണ്ട വിവിധ വിഷയങ്ങളിൽ നോർക്കാ റൂറ്റ്സ് പ്രവാസി ക്ഷേമ വകുപ്പ് ഡയറക്ടര്‍ സുധീര്‍ എലന്തോളി, ഐ സി ബി എഫ് സെക്രട്ടറി മുഹമ്മദ് കുഞ്ഞി, ലോക കേരള സഭ അംഗവും ഐ സി ബി എഫ് മാനേജ്മെന്റ് കമ്മിറ്റി അംഗവുമായ അബ്ദുല്‍ റൗഫ് കൊണ്ടോട്ടി എന്നിവർ ക്ലാസ്സ്കള്‍ നയിക്കും. പരിപാടിയില്‍ പങ്കെടുത്ത് സേവനങ്ങള്‍ പ്രയോജനപ്പെടുത്തുന്നതിനായ് 70710272 /55450784 എന്ന നമ്പറുകളില്‍ ബന്ധപ്പെടണമെന്നു സംഘടനാ പ്രതിനിധികള്‍ അറിയിച്ചു
![]()
