റിയാദ് : രണ്ട് പതിറ്റാണ്ടിന്റെ പ്രവാസത്തോടെ വിട പറഞ്ഞ് ജന്മനാട്ടിലേക്ക് മടങ്ങുന്ന റിയാദ് ഇന്ത്യൻ ഫ്രണ്ട്ഷിപ് അസോസിയേഷൻ (റിഫ) സജീവ പ്രവർത്തകയും സാമൂഹിക സാംസ്ക്കാരിക മേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന അഡ്വ. റെജി കെ ജെ റിഫക്ക് റിഫ പ്രവർത്തകർ യാത്രയയപ്പ് നൽകി.
ഇരുപത് വർഷമായി റിയാദിൽ കുടുംബസമേതം താമസിച്ച് എറിത്രിയൻ സ്കൂളിൽ അധ്യാപികയായി സേവനം അനുഷ്ഠിച്ചു വന്ന റെജി എറണാകുളം കാലടി സ്വദേശിയാണ്. ഭർത്താവ് സലിം, രണ്ട് മക്കൾ.
റിഫ ഒരുക്കിയ യാത്രയയപ്പ് യോഗത്തിൽ സെക്രട്ടറി ജേക്കബ് കാരാത്ര, പ്രസിഡന്റ് റസൂൽ സലാം, നിബു വർഗീസ്, റോയ് വർഗീസ്, ബിജി ജേക്കബ്, സുലേഖ റസൂൽ തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. റിഫയുടെ പുരസ്ക്കാരം റസൂൽ സലാം റെജിക്ക് കൈമാറി. റിഫയിലൂടെ നേടിയ സൗഹൃദങ്ങളും അനുഭവങ്ങളും ജീവിതത്തിന്റെ മുന്നോട്ട് പോക്കിൽ ഏറെ പ്രചോദനമാകും എന്ന് മറുപടി പ്രസംഗത്തിൽ റെജി അനുസ്മരിച്ചു.
![]()
