ആലപ്പുഴ :മാവേലിക്കര കണ്ടിയൂരിൽ കാറിന് തീപിടിച്ച് യുവാവിന് ദാരുണാന്ത്യം.മാവേലിക്കര ഗേൾസ് സ്കൂളിനു സമീപം ഐ കെയർ എന്നാ കമ്പ്യൂട്ടർ സ്ഥാപനം നടത്തുന്ന പുളിമൂട് ജ്യോതി വീട്ടിൽ വാടകയ്ക്ക് താമസിക്കുന്ന കൃഷ്ണ പ്രകാശ് എന്ന കണ്ണൻ (35)ആണ് മരിച്ചത്.
സഹോദരൻ ശിവപ്രകാശിനൊപ്പം വാടകക്ക് താമസിച്ചുവന്ന കണ്ടിയൂർ പുളിമൂട് പാലത്തിന് സമീപമുള്ള വീട്ടിലേക്ക് കാർ ഓടിച്ചു കയറ്റുമ്പോൾ ആയിരുന്നു തീപ്പിടിത്തം. കത്തിയ കാർ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിച്ചു. മാവേലിക്കരയിലെ അഗ്നിരക്ഷാ സേനയും പോലീസും എത്തിയാണ് തീ അണച്ചത്. അവിവാഹിതനായ കൃഷ്ണപ്രകാശ് പരേതനായ തങ്കപ്പൻപിള്ളയുടെയും രതിയമ്മയുടെയും മകനാണ്.
![]()
