റിയാദ്: ഇനി മുതൽ സൗദി അറേബ്യയിൽ ഇലക്ട്രോണിക് ഉപകരണങ്ങളുടെ ചാർജിങ് പോർട്ടുകൾ ഏകീകരിക്കാൻ തീരുമാനം. ഇത് പ്രകാരം 2025 മുതൽ സൗദി വിപണിയിൽ എത്തുന്ന എല്ലാ ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ചാർജിങ് പോർട്ട് ടൈപ്പ് സി രൂപത്തിലായിരിക്കുമെന്നു മുന്നറിയിപ്പ്.
ഈ മാറ്റം നിർമ്മാണ വിതരണ കമ്പനികളെ അറിയിച്ചതായും വിവരം. മൊബൈൽ ഫോണുകൾ, ലാപ്ടോപ്പുകൾ, ടാബുകൾ, കുട്ടികളുടെ വിവിധ തരം കളിപ്പാട്ടങ്ങൾ, ഗെയിംസ് ഉപകരണങ്ങൾ എന്നുവേണ്ട ഇലക്ട്രോണിക് ഉപകാരണങ്ങളൊക്കെ എത്തുക ടൈപ്പ് സി ചാർജിങ് പോർട്ടുമായിട്ടാകും. ഇപ്പോൾ തന്നെ സൗദിയിൽ ഇറങ്ങുന്ന മൊബൈൽ ഫോണുകളിൽ പകുതിയിലേറെയും ടൈപ്പ് സി പോർട്ടുമായാണ്.
![]()
