റിയാദ്: സൗദി അറേബ്യയിൽ ശക്തമായ ചൂട് നിലനിൽക്കുന്ന സാഹചര്യത്തിൽ ഭക്ഷ്യ വസ്തുക്കൾ സുരക്ഷിതമല്ലാതെ ഉപയോഗിച്ചാൽ ഭക്ഷ്യ വിഷ ബാധക്ക് സാധ്യത എന്ന മുന്നറിയിപ്പുമായി മന്ത്രാലയം. ഭക്ഷ്യ വസ്തുക്കൾ അധിക സമയം പുറത്തു വെക്കുകയും അവ ശക്തമായ ചീടേറ്റ ശേഷം ഉപയോഗിക്കുകയും ചെയ്യുന്നതുമൂലം ഭക്ഷ്യ വിഷ ബാധക്ക് ഏറെ സാധ്യതയുള്ളതായി ആരോഗ്യ പ്രവർത്തകർ മുന്നറിയിപ്പ് നൽകി.
കടുത്ത ചൂടിൽ ഭക്ഷ്യ വസ്തുക്കൾ വേഗത്തിൽ താപനിലയുടെ അളവിൽ മാറ്റം ഉണ്ടാകുന്നത് കാരണം കേടാകാനും അപകടത്തിനും കാരണമാകാം എന്നാണ് മുന്നറിയിപ്പ്. മൽസ്യം, മാംസം, പാനീയങ്ങൾ, ചിലതരം പഴവര്‍ഗങ്ങൾ മുതലായവ ചൂടിൽ നിന്ന് അകറ്റിവെക്കണമെന്നും മുന്നറിയിപ്പിൽ പറയുന്നു.
![]()
