റിയാദ് : സൗദി അറേബ്യയിൽ ഇനി മുതൽ ഒരാൾക്ക് ഒരു ഇൻഷുറൻസ് കവറേജ് മാത്രം. ഒന്നിലധികം ഇൻഷുറൻസുകൾ ഒരാൾ തന്നെ ഉപയോഗിക്കുകയും അതിന്റെ ഗുണം നേടിയെടുക്കുകയും ചെയ്യുന്നു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് പുതിയ നടപടി. ഇതിലൂടെ ഒന്നിലധികം ഇൻഷുറൻസുകൾ ഉപയോഗിക്കാൻ കഴിയില്ലെന്ന് ഇൻഷുറൻസ് കൗൺസിൽ അറിയിച്ചു. കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച അറിയിപ്പ് സൗദി ഇൻഷുറൻസ് കൗൺസിൽ പുറത്തു വിട്ടത്. ഓഗസ്റ് ഒന്ന് മുതൽ ഈ നിയമം പ്രാബല്യത്തിൽ വന്നതായും കൗസിൽ കൂട്ടിച്ചേർത്തു.
![]()
