ന്യൂഡൽഹി : കേരള നിയമസഭാ സ്പീക്കർ ഷംസീറിനെ നീക്കണമെന്നവശ്യപ്പെട്ടു രാഷ്ട്രപതി ദ്രൗപതി മുർമുവിന് പരാതി. സുപ്രിം കോടതി അഭിഭാഷകൻ കോശി ജേക്കബ്ബാണ് പരാതി നൽകിയത്. ഹിന്ദു മത വിശ്വാസത്തെ വൃണപ്പെടുത്തിയ സ്പീക്കർക്ക് ആ പദവിയിൽ തുടരാൻ അർഹതയില്ല.
ഗണപതിയുടെ തലമാറ്റി ആനയുടെ തലവെച്ചത് യുക്തിക്ക് നിരക്കാത്തത് ആണെന്ന് സ്പീക്കർ പറഞ്ഞത് മതവികാരം വ്രണപ്പെടുത്തി. അതിനാൽ സ്പീക്കറെ മാറ്റാൻ രാഷ്ട്രപതി നടപടി എടുക്കണമെന്നും അതിലൂടെ ഭരണ ഘടനയുടെ അന്തസ്സ് പിടിക്കണമെന്നും പരാതിയിൽ പറയുന്നു
![]()
