റിയാദ് :സന്ദർശക വിസയിലെത്തിയ മലപ്പുറം സ്വദേശി റിയാദിൽ നിര്യാതനായി. മലപ്പുറം വള്ളിക്കുന്ന് പെരുവള്ളൂർ ഒളകര ചോലക്കൽ കാളമ്പ്രാട്ടിൽ അബ്ദുൽ ബഷീർ(58)ആണ് മരിച്ചത്. പരേതരായ വീരാൻകുട്ടിയുടെയും ഫാത്തിമയുടെയും മകനാണ്.
ഭാര്യ :ഉമ്മുകുൽസു, മക്കൾ:മുഹമ്മദ് റാഷിദ്, മുഹമ്മദ് ഹർഷാദ്, ഫാസിൽ.
നടപടി ക്രമങ്ങൾ പൂർത്തിയാക്കി റിയാദിൽ കബറടക്കും. ഇതിനായി റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗ് ആക്റ്റിങ് ചെയർമാൻ റിയാസ് തിരൂർക്കാട്, ട്രഷറർ റഫീഖ് ചെറുമുക്ക്, ഇസ്മായിൽ പടിക്കൽ എന്നിവർ രംഗത്തുണ്ട്.
![]()
