മണിപ്പൂർ :.മണിപ്പൂരിൽ ഇരു വിഭാഗങ്ങളിലെയും ലൈംഗികാതിക്രമത്തിനിരയായ സ്ത്രീകളുമായി കൂടിക്കാഴ്ച്ച നടത്താനായി ദേശീയ വനിതാ കമ്മീഷന് സംഘം മണിപ്പൂരിലെത്തി
രണ്ട് സ്ത്രീകള്‍ പരസ്യമായി ആക്രമിക്കപ്പെടുന്നതിന്റെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. സംസ്ഥാനത്ത് നടക്കുന്ന ബലാത്സംഗം, തട്ടിക്കൊണ്ടുപോകല്‍, ആള്‍ക്കൂട്ടക്കൊല, തീവെപ്പ്, കൊലപാതകങ്ങള്‍, എന്നിവയെക്കുറിച്ച് വിവിധ സംഘടനാ പ്രവര്‍ത്തകര്‍ വനിതാ കമ്മീഷനെ അറിയിച്ചിരുന്നു.
മെയ്തേയി സമൂഹത്തില്‍പ്പെട്ടവരില്‍ നിന്നും, കുക്കി-സോമി സ്ത്രീകള്‍ നേരിടുന്ന ലൈംഗികാതിക്രമങ്ങളെക്കുറിച്ചും കൊലപാതകങ്ങളെക്കുറിച്ചും കത്തില്‍ അറിയിച്ചിട്ടും വനിതാ കമ്മീഷന് നിശബ്ദത പാലിച്ചുവെന്ന് ആരോപണമുണ്ട്.
മെയ് 4 നാണ് മണിപ്പൂരിലെ കാങ്പോക്പി ജില്ലയില്‍ രണ്ട് സ്ത്രീകളെ ജനക്കൂട്ടം നഗ്നരാക്കി നടത്തിക്കുകയും മര്‍ദിക്കുകയും ഇവരില്‍ ഒരാളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയും ചെയ്തത്. ഇതിന് പിന്നാലെ വനിതാ കമ്മീഷന് മേധാവി സ്വമേധയാ നടപടിയെടുക്കുകയും മണിപ്പൂര്‍ സര്‍ക്കാരിനെ സമീപിക്കുകയും ചെയ്തു. എന്നാല്‍ അവരില്‍ നിന്ന് പ്രതികരണം ലഭിച്ചില്ലെന്നാണ് കമ്മീഷന് പറയുന്നത്.
![]()
