അബുദാബി : ഭർത്താവിന്റെ സ്പോൺസർഷിപ്പിൽ കഴിയുന്നവർക്ക് ഭർത്താവിന്റെ മരണം, വിവാഹ മോചനം എന്നീ സാഹചര്യത്തിൽ ഒരു വർഷം വരെ സ്പോൺസറില്ലാതെ വിസ പുതുക്കി നൽകും. ഇവരുടെ മക്കൾക്കും ഈ ആനുകൂല്യം ലഭിക്കും.
മരണംദിവസം , വിവാഹമോചന തീയതി എന്നിവ കണക്കാക്കിയാണ് വിസ കാലാവധി നിശ്ചയിക്കുക എന്ന് ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്സ് അതോറിറ്റി അറിയിച്ചു. മരണ, വിവാഹമോചന സമയത്ത് കുടുംബ വിസയ്ക്ക് കാലാവധിയുണ്ടായിരിക്കണം.
ആശ്രിത വിസയിൽ കഴിയുമ്പോഴുണ്ടാകുന്ന ആകസ്മിക സംഭവങ്ങളിൽ ആശ്വാസം നൽകുന്നതാണ് പുതിയ തീരുമാനം. കുട്ടികളുടെ വിസ കാലാവധി അമ്മയുടെ വിസ കാലാവധിയിൽ കൂടാൻ പാടില്ലെന്നും വ്യവസ്ഥയുണ്ട്. കുട്ടികളുടെയും മാതാവിന്റെയും വിസ കാലാവധി ഒരുപോലാക്കിയാണ് ഒരു വർഷത്തെ വിസ അനുവദിക്കുക.
മരണം, അല്ലെങ്കിൽ വിവാഹ മോചനം എന്നിവ സംഭവിക്കുന്നതിന് 6 മാസം മുൻപു സ്പോൺസർ രാജ്യത്തിനു പുറത്താണെങ്കിൽ ഈ ആനുകൂല്യം ലഭിക്കില്ല .എന്നാൽ ഗോൾഡൻ വിസക്കാർക്ക് ഇത് ബാധകമല്ല.
![]()
