മലപ്പുറം:അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോട് മാപ്പ് പറയാൻ സരിത എസ് നായർ ആഗ്രഹിച്ചിരുന്നുവെന്ന് ഫിറോസ് കുന്നംപറമ്പിൽ.
ഫേസ്ബുക്കിൽ പങ്കുവെച്ച വീഡിയോയിലൂടെയായിരുന്നു ഫിറോസിന്റെ വെളിപ്പെടുത്തൽ. സരിത തന്നെയാണ് ഇക്കാര്യം തന്നോട് പറഞ്ഞതെന്നും ഫിറോസ് പറയുന്നു. ഒരു മരുന്നിന്റെ ആവശ്യവുമായി അവർ ബന്ധപ്പെട്ടപ്പോൾ ഇക്കാര്യം സംസാരിച്ചിരുന്നുവെന്നാണ് ഫിറോസ് പറയുന്നത്.
സരിത പറഞ്ഞ കാര്യം മൂന്നു മാസം മുൻപ് തന്നെ ഉമ്മൻ ചാണ്ടി സാറിനോട് ബന്ധമുള്ള പലരോടും സൂചിപ്പിച്ചെങ്കിലും ആര് കാര്യമായി എടുത്തില്ലന്നും അദ്ദേഹം വീഡിയോയിൽ പറയുന്നു.
ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ ലിങ്ക്
https://fb.watch/lXuewtYzZW/
![]()
