ന്യൂഡൽഹി :മണിപ്പൂര്‍ വിഷയത്തില്‍ മുഖ്യമന്ത്രി ബിരേന്‍ സിംഗിനെ പിരിച്ചു വിടണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ ട്വിറ്ററിലൂടെ ആവശ്യപെട്ടു. മണിപ്പൂരിൽ നടക്കുന്ന അക്രമത്തിൽ പ്രധാനമന്ത്രിക്ക് വിഷമമുണ്ടങ്കിൽ ആദ്യം ചെയ്യേണ്ടത് മണിപ്പൂർ സർക്കാരിനെ പിരിച്ചു വിടണം.വിഷയത്തില്‍ പ്രധാനമന്ത്രി പാര്‍ലമെന്റില്‍ പ്രസ്താവന നടത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ഖാര്‍ഗെ ട്വീറ്റ് ചെയ്തു.
കുക്കി സമുദായത്തിലെ സ്ത്രീകളെ ഒരു കൂട്ടം പുരുഷന്മാര് നഗ്നരാക്കി പ്രകടനം നടത്തിയതിന്റെ വീഡിയോ സാമൂഹിക മാധ്യമത്തില്‍ പ്രചരിച്ചിരുന്ന സംഭവം നടന്നിട്ട് രണ്ടു മാസം കഴിഞ്ഞു.ഇതുവരെ നടപടി എടുക്കാത്തത്തിൽ ഖാര്‍ഗെ അപലപിച്ചു.
![]()
