മക്ക: ഒ ഐ സി സി മക്ക സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ മുൻ മുഖ്യമന്ത്രിയും കൊണ്ഗ്രെസ്സ് നേതാവുമായ ഉമ്മചാണ്ടിയുടെ വിയോഗത്തിൽ അനുശോചന യോഗം സംഘടിപ്പിച്ചു.
പ്രസിഡൻ്റ് ഷാനിയാസ് കുന്നിക്കൊട് അധ്യക്ഷത വഹിച്ചു.
ജനങ്ങൾക്കായി ജീവിതമുഴിഞ്ഞു വെച്ച നിസ്വാർത്ഥ പൊതു പ്രവർത്തകനെയാണ് കേരളത്തിന് നഷ്ടമായതെന്നു പങ്കെടുത്തവർ അഭിപ്രായപെട്ടു. രാഷ്ട്രീയ വിദ്യാർത്ഥികൾക്ക് ഒരു പാഠപുസ്തകം തന്നെയായിരുന്നു അദ്ദേഹം. ജീവിതത്തിൽ കഷ്ടത അനുഭവിക്കുന്നവർക്ക് രാഷ്ട്രീയ ഭേദമന്യേ അദ്ദേഹത്തിന്റെ സഹായം ലഭിച്ചിരുന്നു. മണിക്കൂറുകൾ നീണ്ട വിലാപയാത്ര അദ്ദേഹത്തിനു കേരളം നൽകിയ ആദരവ് തന്നെ എന്ന് പങ്കെടുത്തവർ പറഞ്ഞു.
കെ എം സി സി പ്രസിഡൻ്റ് കുഞ്ഞുമോൻ കാക്കിയ, സെക്രട്ടറി മുജീബ് പൂക്കോട്ടൂർ, നാസർ കിൻസാര,പ്രവാസി വെൽഫെയർ ഭാരവാഹി ഷാനവാസ് കോട്ടയം, ഒ ഐ സി സി നേതാക്കളായ ഷാജി ചുനക്കര,സാക്കിർ കൊടുവള്ളി,സലീം കന്നനംകുഴി,നൗഷാദ് തൊടുപുഴ,ഷംല ഷംനസ്,മുഹമ്മദ് ഷാ കൊല്ലം,നൗഷാദ് പെറുന്തല്ലൂർ, നൈസാം തോപ്പിൽ എന്നിവർ ഉമ്മൻചാണ്ടിക്ക് അനുശോചനം രേഖപെടുത്തി.
![]()
