കോട്ടയം : ഉമ്മൻ ചാണ്ടിയുടെ ഭൗതിക ശരീരം അവസാനമായി ഒരു നോക്ക് കാണാൻ കോട്ടയം തിരുനക്കര മൈതാനത്തേക്ക് ജനസാഗരത്തിന്റെ ഒഴുക്ക് തുടരുന്നു .
തിരുനക്കരയിൽ പൊതുദർശനത്തിന് ക്യു ഏർപ്പെടുത്തുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐ പി എസ് അറിയിച്ചു. മൈതാനിയിൽ ആളുകളെ തങ്ങാൻ അനുവദിക്കില്ല.
ജനങ്ങളെ കൃത്യമായി നിയന്ത്രിക്കാനുള്ള തീരുമാനമാണ് പൊലീസ് കൈക്കൊണ്ടിട്ടുള്ളത്. മൈതാനിയിൽ സുരക്ഷാക്രമീകരണത്തിന് 2000 പൊലീസുകാരെയാണ് നിശ്ചയിച്ചിട്ടുള്ളതെന്നും പൊലീസ് മേധാവി പറഞ്ഞു. ഉച്ചയ്ക്ക് ശേഷം സ്കൂളുകൾക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. വൈകിട്ടോടെയാണ് തിരുനക്കര മൈതാനത്ത് പൊതുദര്‍ശനം. തുടര്‍ന്ന് രാത്രി പുതുപ്പള്ളിയിലെ കുടുംബവീട്ടിലേക്ക്.
ജില്ലയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്
![]()
