തിരുവനന്തപുരം :ഉമ്മൻ ചാണ്ടിയുടെ സംസ്കാരത്തിന് ഔദ്യോഗിക ബഹുമതിയില്ല. ഔദ്യോഗിക ബഹുമതി വേണ്ടന്ന കുടുംബത്തിന്റെ ആവശ്യം ചീഫ് സെക്രട്ടറി അംഗീകരിച്ചു.
മരണാനന്തര ചടങ്ങിന് ഔദ്യോഗിക ബഹുമതി വേണ്ടാന്നും പിതാവിന്റെ അന്ത്യാഭിലാഷമാണ് നടപ്പാക്കുന്നതെന്നും മകൻ ചാണ്ടി ഉമ്മൻ പറഞ്ഞു. ഇത് സംബന്ധിച്ച് ഉമ്മൻചാണ്ടിയുടെ ഭാര്യ പൊതുഭരണ വകുപ്പിന് കത്ത് നൽകിയിരുന്നു എന്നാൽ ഔദ്യോഗിക ബഹുമതി നൽകണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ അഭിപ്രായം. ഈ വിഷയത്തിൽ ഉമ്മൻചാണ്ടിയുടെ കുടുംബവുമായി സംസാരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തുകയും ചെയ്തിരുന്നു
പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് വലിയപള്ളിയിലെ പ്രത്യേക കബറിടത്തില്‍ വ്യാഴാഴ്ച മൂന്നരയ്ക്കാണു സംസ്കാര ചടങ്ങുകള്‍ ആരംഭിക്കുക
![]()
