മക്ക: വിശുദ്ധ ഗേഹമായ മക്കയെ പുതിയ കിസ്വ അണിയിച്ചു. അറബ് പുതുവർഷാരംഭമായ മുഹറം ഒന്ന് ബുധനാഴ്ച രാവിലെയാണ് കഅബയെ പുതിയ കിസ്വ അണിയിച്ചത്.

മുൻപ് ദുൽഹജ്ജിനു ആയിരുന്നു കിസ്വ മാറ്റൽ ചടങ്ങു നടന്നിരുന്നത്. എന്നാൽ കഴിഞ്ഞ വര്ഷം മുതൽ മുഹറം ഒന്നിന് കിസ്വ മാറ്റാൻ ഭരണകൂടം തീരുമാനിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി കഴിഞ്ഞ വര്ഷം മുഹറം ഒന്നിന് കിസ്വ മാറ്റിയിരുന്നു. ഇന്നലെ സൗദി സുപ്രി കോടതി ബുധനാഴ്ച മുഹറം ഒന്നായി പ്രഖ്യാപിച്ചതിനു പിന്നാലെ ഇന്ന് കഅബയെ പുതു പുടവയായ കിസ്വ അണിയിക്കുകയായിരുന്നു. ആയിരക്കണക്കിന് തീർത്ഥാടകരെ സാക്ഷിയാക്കി നൂറുകണക്കിന് തൊഴിലാളികൾ മണിക്കൂറുകൾ കൊണ്ട് പഴയ പുടവ മാറ്റി പുതിയവ അണിയിക്കുകയായിരുന്നു.

കിസ്വ നിർമാണ ഫാക്റ്ററിയിൽ നിന്ന് തയ്യാറാക്കിയ കിസ്വ പ്രെത്യേക ട്രക്കിൽ ട്രാൻസ്പോർട് ആൻഡ് ലോജിസ്റ്റിക് സേവന വിഭാഗം മക്കയിൽ എത്തിക്കുകയായിരുന്നു. ഇരുഹം മേധാവി ഇത് ഏറ്റുവാങ്ങുകയും ഭരണകർത്താക്കളുടെയും ക്ഷണിക്കപ്പെട്ട അതിഥികളുടെയും സൈനികരുടെയും സാനിധ്യത്തിൽ പുടവ മാറ്റുകയുമാണ് രീതി. പുടവ മാറ്റുന്ന സമയത്തു കേടുപാടുകൾ ഉണ്ടാകാതിരിക്കാൻ പ്രേത്യേക പരിശീലനം തൊഴിലാളികൾക്ക് നൽകുന്നതോടൊപ്പം കിസ്വ നിർമ്മാണ ഫാക്റ്ററിയിലെ വിദക്തരായ തയ്യൽ തൊഴിലാളികളെയും മക്കയിൽ ഈ സമയത്തു എത്തിക്കാറുണ്ട്.
![]()
