റിയാദ്: കഴിഞ്ഞ ദിവസം റിയാദിലുണ്ടായ കാറപകടത്തിൽ മലയാളി മരിച്ചു. തിരുവനന്തപുരം ഇടവ ചിറയിൽതൊടി വീട്ടിൽ ജാബിർ (28) ആണ് മരണപ്പെട്ടത്.
ജാബിർ ഓടിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ടു ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. പിതാവ്: അബ്ദുല്ലാഹ്. മാതാവ്: ബീന മിസ്രിയ. ജാബിർ അവിവാഹിതനാണ്. മയ്യിത്തു റിയാദിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് ചെയർമാൻ സിദ്ദിഖ് തൂവൂർ കമ്പനി പ്രതിനിധികൾക്കൊപ്പം രംഗത്തുണ്ട്.
![]()
