ജിദ്ദ: ജിദ്ദയിൽ വാഹനാപകടത്തിൽ മലപ്പുറം സ്വദേശി മരിച്ചു. മലപ്പുറം കാളികാവ് അഞ്ചവടി മൂച്ചിക്കൽ സ്വദേശി മുഹമ്മദ് എന്ന കുട്ടിയാപ്പു (57) ആണ് മരിച്ചത്.
ജോലി കഴിഞ്ഞു സൈക്കിളിൽ റൂമിലേക്ക് മടങ്ങുകയായിരുന്ന മുഹമ്മദിനെ കാർ ഇടിക്കുകയായിരുന്നു. ഹോട്ടൽ ജീവനക്കാരനായിരുന്നു ഇദ്ദേഹം. ജിദ്ദയിലെ ജാമിഅ അന്തലൂസിയ ആശുപത്രിയിലുള്ള മയ്യിത്ത് ജിദ്ദയിൽ ഖബറടക്കുന്നതിനുള്ള നടപടികൾക്ക് ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ് പ്രവർത്തകർ രംഗത്തുണ്ട്.
![]()
