തിരുവനന്തപുരം :മലയാളത്തിലെ ക്ലാസിക് ചിത്രങ്ങൾ നിർമ്മിച്ച് ആഗോള പ്രശസ്തിയും 17 ഓളം അവാർഡുകളും നേടിയ ജനറൽ പിക്ചേഴ്സ് രവി (അച്ചാണി രവി , അന്തരിച്ചു. അരവിന്ദന്റെയും. അടൂർ ഗോപാലകൃഷ്ണന്റെയും ഉൾപ്പടെ 14 സിനിമകൾ നിർമ്മിച്ച് ദേശീയ സംസ്ഥാന അവാർഡുകൾ സമഗ്ര സംഭാവനയ്ക്കുള്ള J C ഡാനിയേൽ പുരസ്കാരവും നേടിയിട്ടുണ്ട്.
1967-ൽ ‘അന്വേഷിച്ചു കണ്ടെത്തിയില്ല’ എന്ന ചിത്രം നിർമിച്ചുകൊണ്ടായിരുന്നു ജനറൽ പിക്ചേഴ്സ് ആരംഭിച്ചത്. പി.ഭാസ്കരൻ ആയിരുന്നു സംവിധാനം. 68-ൽ ‘ലക്ഷപ്രഭു’, 69-ൽ ‘കാട്ടുകുരങ്ങ്’ എന്നീ ചിത്രങ്ങളും പി.ഭാസ്കരൻ ജനറൽ പിക്ചേഴ്സിനുവേണ്ടി സംവിധാനം ചെയ്തു. 73-ൽ എ.വിൻസെന്റിന്റെ ‘അച്ചാണി’, 77-ൽ ‘കാഞ്ചനസീത’, 78-ൽ ‘തമ്പ്’, 79-ൽ ‘കുമ്മാട്ടി’ 80-ൽ ‘എസ്തപ്പാൻ’, 81-ൽ ‘പോക്കുവെയിൽ’ എന്നീ ചിത്രങ്ങൾ അരവിന്ദൻ ഒരുക്കി. 82-ൽ എം.ടി.വാസുദേവൻ നായർ ‘മഞ്ഞ്’ സംവിധാനം ചെയ്തു. 84-ൽ ‘മുഖാമുഖം’, 87-ൽ ‘അനന്തരം’, 94-ൽ ‘വിധേയൻ’ എന്നീ ചിത്രങ്ങൾ അടൂർ ഗോപാലകൃഷ്ണനും സാക്ഷാത്കരിച്ചു. നിർമിച്ച 14 സിനിമകൾക്ക് 18 ദേശീയ, സംസ്ഥാന പുരസ്കാരങ്ങളാണ് ലഭിച്ചത്. എസ്തപ്പാൻ എന്ന സിനിമയിൽ മുഖംകാണിച്ചിട്ടുമുണ്ട്.
![]()
