തിരുവനന്തപുരം : അതി തീവ്ര മഴയെ തുടർന്ന് അഞ്ചു ജില്ലകളിലെ വിദ്യാഭ്യാസ സഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി പ്രഖ്യാപിച്ചു.
കോഴിക്കോട്, പത്തനംതിട്ട, കണ്ണൂർ, കോട്ടയം, കാസർകോട് എന്നി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ആണ് കലക്ടറന്മാർ അവധി പ്രഖ്യാപിച്ചത്.
കണ്ണൂർ സർവ്വകലാശാലയും സാങ്കേതിക സർവ്വകലാശാലയും ഇന്ന് നടത്താനിരുന്ന പരീക്ഷകൾ മാറ്റി വെച്ചു. പുതുക്കിയ പരീക്ഷ തിയതി പിന്നീട് അറിയിക്കും.ആലപ്പുഴ ജില്ലയിൽ ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി താലൂക്കുകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.മലപ്പുറം ജില്ലയിലെ പൊന്നാനി താലൂക്കിലെ പ്രൊഫഷണൽ കൊള്ളേജുകൾ ഉൾപ്പെടെയുള്ള സ്ഥാപനങ്ങൾക്ക് അവധി കളക്ടർ പ്രഖ്യാപിച്ചു.
![]()
