റിയാദ് : അബ്ദുൽ റഹീമിന്റെ മോചനവുമായി ബന്ധപ്പെട്ട് ഇന്ന് പരിഗണിച്ച ഹർജിയിൽ കോടതി വിധി പറയുന്നത് മാറ്റി വെച്ചു.ഇന്ന് റിയാദ് ക്രിമിനല്‍ കോടതിയില്‍ രാവിലെ വാദം പൂര്‍ത്തിയായെങ്കിലും ഏറെ പ്രതീക്ഷയോടെ കാത്തിരുന്നമോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്ക്യൂഷൻ സമർപ്പിച്ച വാദങ്ങൾ ഗണ്ണിച്ച് സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധിപറയാൻ കേസ് മാറ്റുകയും ചെയ്തു. അടുത്ത സിറ്റിങ് തിയ്യതി ഉടൻ ലഭിക്കുമെന്നും റിയാദ് സഹായ സമിതി അറിയിച്ചു
![]()
