കാസർകോട്: പുത്തിഗെ സ്കൂളിനു സമീപത്തെ മരം കടപുഴകി ദേഹത്തുവീണ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം.
പുത്തിഗെ അംഗഡിമൊഗർ ഗവ. ഹയർസെക്കൻഡറി സ്കൂൾ ആറാംക്ലാസ് വിദ്യാർഥിനിയും പർളാടം യൂസുഫിന്റെയും-സൈനബയുടെയും മകളുമായ ആയിഷത് മിൻഹയാണ് (12) മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടു കുട്ടികൾക്ക് നിസാര പരിക്കേറ്റു.
തിങ്കളാഴ്ച വൈകിട്ട് നാലു മണിക്കായിരുന്നു നാടിനെ ആകെ ദുഃഖത്തിലാഴ്ത്തിയ സംഭവം. സ്കൂൾ മൈതാനത്തുനിന്ന് റോഡിലേക്ക് വരുന്നതിനിടെ സമീപത്തുള്ള മരം കടപുഴകി ആയിഷത് മിൻഹയുടെ ദേഹത്ത് പതിക്കുകയായിരുന്നു.കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സഹോദരങ്ങൾ: മിസ്ബ, മിഹാസ്, മിനാസ്
![]()
