കൊച്ചി : പി ഡി പി ചെയര്മാന് അബ്ദുല്‍ നാസര്‍ മദനിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. അദ്ദേഹത്തിന്റെ രണ്ട് കിഡ്നിയും തകരാറിലായി എന്നാണ് വാർത്തകൾ പുലർത്തു വരുന്നത് . കൊച്ചി മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന മദനിയുടെ തുടര്‍ യാത്ര സംബന്ധിച്ച് പിന്നീട് തീരുമാനമെടുക്കുമെന്ന് പിഡിപി നേതാക്കള്‍ അറിയിച്ചു.
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ മദനിക്ക് കൊല്ലം അന്വാറുശ്ശേരിയിലേക്കുള്ള യാത്രാമധ്യേ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. ചികിത്സയില്‍ കഴിയുന്ന പിതാവിനെ കാണുന്നതിനാണ് സുപ്രീംകോടതി അനുമതിയോടെ അബ്ദുള്‍ നാസര്‍ മദനി കേരളത്തിലേക്ക് എത്തിയത്.
![]()
