കോട്ടയം : മലയാള സിനിമയിൽ ശ്രദ്ധേയമായ നിരവധി സിനിമകൾക്ക് ക്യാമറ ചലിപ്പിച്ച നവാസ് കോട്ടയം നിര്യാതനായി.
യക്ഷിയും ഞാനും രഘുവിന്റെ സ്വന്തം റസിയ തുടങ്ങി മലയാളത്തിലും തമിഴിലും ശ്രദ്ധേയമായ സിനിമകൾക്കു ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. പ്രശസ്ത സംവിധായകരായ പ്രിയദർശൻ, വിനയൻ തുടങ്ങിയവർക്കൊപ്പവും ക്യാമറ ചലപ്പിച്ചിട്ടുള്ള നവാസ് കോട്ടയം ഏറ്റുമാനൂർ സ്വദേശിയാണ്.ഭാര്യ യും രണ്ട് മക്കളും ഉണ്ട്. ജേഷ്ഠൻ ജിജി ഇസ്മായിൽ മുൻ പ്രവാസിയാണ്.
കബറടക്കം നാളെ ഉച്ചക്ക് കൈതമല ജുമാ മസ്ജിദ് കബറിസ്ഥാനിൽ നടക്കും.

![]()
