കോട്ടയം :എം ജി സർവ്വകലാ ശാലയിൽ നിന്നും പേരെഴുത്താത്ത ബാർ കോഡും ഹോളോഗ്രാമും പതിച്ച സർട്ടിഫിക്കറ്റ് ഫോർമാറ്റുകൾ കാണാതായ സംഭവത്തിൽ പോലിസിൽ മോഷണ കേസ് കൊടുക്കുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടാവുമെന്നറിയുന്നു.നൂറു ബിരുദ സർട്ടിഫിക്കറ്റുകളും 54 പി ജി സർട്ടിഫിക്കറ്റുകളും ആണ് കാണാതായത്.
ബന്ധപ്പെട്ട സെക്ഷനിൽ വിശദമായ പരിശോധന നടത്താൻ വൈസ് ചാൻസലർ പരീക്ഷ കൺട്രോളർക്ക് നിർദ്ദേശം നൽകി.
സർട്ടിഫിക്കറ്റുകൾ ബന്ധപെട്ട സെക്ഷനിൽ തന്നെ മറ്റെവിടെയെങ്കിലും മാറി വെച്ചിട്ടുണ്ടോ എന്നാണ് പരിശോധന. സെക്ഷനിലെ ജീവനക്കാരിൽ നിന്നും വിവരം ശേഖരിക്കും
ഇക്കാര്യം സ്ഥിരീകരിച്ച ശേഷമാകും പൊലീസിനെ സമീപിക്കുകയെന്നു സർവ്വകലാശാല അധികൃതർ അറിയിച്ചു.
പരീക്ഷ ഭവനിലെ പി ഡി 5 സെക്ഷനിൽ നിന്നാണ് സർട്ടിഫികറ്റുകൾ കാണാതായിട്ടുള്ളത്.കാണാതായ സർട്ടിഫിക്കറ്റിൽ വിദ്യാർത്ഥിയുടെ പേരും രജിസ്റ്റർ നമ്പറും ചേർത്താൽ ഒർജിനൽ സർട്ടിഫിക്കറ്റ് ആകും.
![]()
