റിയാദ് :ഏഴു സ്റ്റേഷനുകളുമായി ബന്ധിപ്പിച്ചു കൊണ്ട് കിംഗ് അബ്ദുൽ അസീസ് പൊതു ഗതാഗത പദ്ധതിയുടെ ഭാഗമായി നാലാം ഘട്ടത്തിനു തുടക്കമായി.
അൽ റബീഅ സ്ട്രീറ്റ് – അൽ യാസ്മിൻ ( 932 ),അസ്ഹ-തആവൂൻ(933 ),അൽ ഖലീജ് -റൗദ (942 ),അൽ അന്ദുലൂസ് -അൽ ഖലീജ് ( 944 ),അൽ ഖലീജ് -അൽ നഹ്ദ ( 945 ),അൽ ശുഹദാ – അൽ മുൻസിയ (947 ), അൽ യർമൂക് റോഡ് – അൽ യർമൂക് സ്റ്റേഷൻ ( 948 ) എന്നി റൂട്ടുകളിൽ വ്യാഴാഴ്ച മുതൽ ബസ് സർവീസ് തുടങ്ങിയതായി റിയാദ് റോയൽ അതോറിറ്റി അറിയിച്ചു.
രണ്ടു മണിക്കൂർ യാത്രക്ക് നാലു റിയാലാണ് ചാർജ്ജ്.3 ദിവസത്തേക്ക് 20 റിയാലും 7 ദിവസത്തേക് 40 റിയാലും 30 ദിവസത്തേക്ക് 140 റിയാലുമാണ് ടിക്കറ്റ് നിരക്ക്.
![]()
