ജിസാൻ: ദി മലയാളം ന്യൂസ് റിപ്പോർട്ടറും ജീസാനിലെ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന താഹ കൊല്ലേത്ത്(61) തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.തെങ്കാശിയിൽ കുടുംബത്തോടൊപ്പം വിനോദയാത്ര നടത്തവേ സഞ്ചരിച്ച കാർ മരത്തിലിടിച്ചാണ് അപകടമുണ്ടായത്.
ആലപ്പുഴ ജില്ലയിലെ ചൂനാട് സ്വദേശിയാണ്.ഭാര്യ ലീമ താഹ, ജിസാൻ യൂണിവേഴ്സിറ്റി അദ്ധ്യാപികയാണ്. മക്കൾ – ഹാഷ്മി (അഭിഭാഷകൻ കൊച്ചി ),ഖദീജ.
കേരള സർക്കാരിന്റെ മലയാളം മിഷന്റെ സൗദിയിലെ ചാപ്റ്റർ ചെയർമാനായ താഹ ഇടതുപക്ഷ പ്രവർത്തകൻ കൂടിയാണ്.ഇരുപത് വർഷമായി മലയാളം ന്യൂസിന്റെയും നിലവിൽ ദി മലയാളം ന്യൂസിന്റെ റിപ്പോർട്ടറായി പ്രവർത്തിച്ചു വരികയായിരുന്നു.
താഹ കൊല്ലത്തിന്റെ നിര്യാണത്തിൽ മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ അനുശോചനം രേഖപ്പെടുത്തി.
![]()
