റിയാദ്: പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലക്ക് മടങ്ങുന്ന ന്യൂ സനയ്യ ഏരിയ രക്ഷാധികാരി കമ്മറ്റിംഗവും ഏരിയ ജോയിൻ്റ് ട്രഷറും ഗ്യാസ്ബക്കാല യൂണീറ്റ് പ്രസിഡൻ്റുമായിരുന്ന അബ്ദുല്‍ കലാമിന് ഏരിയ രക്ഷാധികാരി കമ്മറ്റിയുടെ നേത്യത്വത്തിൽ യാത്രയപ്പ് നല്കി.
ഏരിയാ പരിധിയിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ ഏരിയ രക്ഷാധികാരി ആക്ടിങ്ങ് സെക്രട്ടറി നിസ്സാര്‍ മണ്ണഞ്ചേരി അദ്ധ്യക്ഷനായി. നാൽപ്പത്തിരണ്ട് വര്‍ഷത്തിലേറെയായി സ്വകാര്യ പ്രിന്റ്റിംഗ് പ്രസ്സില്‍ സൂപ്പര്‍ വൈസ്സറായി ജോലിചെയ്തു വരികയായിരുന്ന അബ്ദുല്‍ കലാം തിരുവന്തപുരം ജില്ലയിലെ കല്ലമ്പലം സ്വദേശിയാണ്.
കേളി രക്ഷാധികാരി കമ്മറ്റിംഗങ്ങളായ ഷമീര്‍ കുന്നുമ്മല്‍, ജോസഫ് ഷാജി, കേളി കേന്ദ്ര കമ്മറ്റി ജോയന്റ് സെക്രട്ടറി രജീഷ് പിണറായി, കേന്ദ്ര കമ്മറ്റിംഗവും ഏരിയ ചര്ജുകാരനുമായ ഹാഷിം കുന്നത്തറ, കേന്ദ്ര കമ്മറ്റി അംഗം ഷാജി കെകെ, ഏരിയ സെക്രട്ടറി തോമസ്ജോയ്, ട്രഷര്‍ താജുദീന്, ഏരിയരക്ഷാധികാരി കമ്മറ്റി അംഗങ്ങളായ അബ്ദുൽ നാസ്സർ, സജീഷ്, ജയപ്രകാശ്, രാജേഷ് ഓണക്കുന്ന്, സതീഷ്, മധു ഗോപി, ഷിബു എസ്, ഏരിയാ കമ്മറ്റി അംഗങ്ങളായ ബേബി ചന്ദ്രകുമാർ, ഷൈജു ചാലോട്, വിജയ രാഘവൻ, നിസ്സാർ പൂഞ്ചേരി, ഹരികുമാർ യൂണീറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ സുദർശൻ, ജിഷു മോൻ, ലാസുർദ്ദീ യൂണീറ്റ് ട്രഷർ അരുൺ, പ്രവീൺ കാർതികേയൻ എന്നിവർ ആശംസകൾ അർപ്പിച്ചു.
നിസ്സാര്‍ മണ്ണഞ്ചേരി, തോമസ് ജോയ്, അബ്ദുൽ നാസ്സർ എന്നിവർ വിവിധ ഘടകങ്ങൾക്കു വേണ്ടി ഉപഹാരങ്ങൾ കൈമാറി.
ഏരിയ സെക്രട്ടറി സ്വാഗതം പറഞ്ഞ യോഗത്തിന് അബ്ദുൽ കലാം നന്ദി പറഞ്ഞു.
![]()
