ഹായിൽ : ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ സൊസൈറ്റി ഹായിൽ യൂണിറ്റ് സമ്മർ ഫെസ്റ്റ് 2023 സംഘടിപ്പിച്ചു. റജീസ് ഇരിട്ടി അധ്യക്ഷത വഹിച്ചു. സാമൂഹിക പ്രവർത്തകൻ ചാൻസ റഹ്മാൻ ഉത്ഘാടനം ചെയ്തു.
ബെസ്റ്റ് വേ ഇന്ത്യൻ കൾച്ചറൽ സൗദി നാഷണൽ കമ്മിറ്റി പ്രസിഡന്റ് അസ്ലം പാലത്ത്, സെക്രട്ടറി ബിബിൻ ആലപ്പുഴ, ഹബീബ് മെഡിക്കൽ സെന്റർ എം ഡി നിസാം പറക്കോട് എന്നിവർ മുഖ്യ അതിഥികളായിരുന്നു. കോർഡിനേറ്റർമാരായ ശിഹാബ് കക്കാട്, ലത്തീഫ് പാലക്കൽ, റഹീസ് പുന്നാട്, റഫീഖ് കട്ടിപ്പാറ, അശ്രഫ് നരിക്കുനി,രാഗേഷ് കണ്ണൻ, സലാം നരിക്കുനി അസ്കർ കാസർകോഡ് എന്നിവർ ആശംസകൾ അർപ്പിച്ചു.
സഫീർ കണ്ണൂരിന്റെ നേതൃത്വത്തിലുള്ള കരോക്കെ ഗാനമേളയും വേദിയിൽ അരങ്ങേറി. സത്താർ പുന്നാട് സ്വാഗതവും ഷഫീക്ക് മൈലുള്ളിമൊട്ട നന്ദിയും പറഞ്ഞു.
![]()
