റിയാദ് : സൗദി മതകാര്യമന്ത്രാലയത്തിന് കീഴിൽ, ബത്ത്ഹ കോൾ ആൻറ് ഗൈഡൻസ് സെൻറർ മേൽനോട്ടത്തിൽ പതിറ്റാണ്ടുകളായി നിയമ വിധേനയും, വ്യവസ്ഥാപിതവുമായി പ്രവർത്തിച്ചു വരുന്ന റിയാദിലെ ആദ്യത്തെ ഇംഗ്ളീഷ് മീഡിയം മദ്റസ്സയാണ് സുമേശി ഇസ്ലാമിക് മദ്റസ്സ പ്രവർത്തനമാരംഭിക്കുന്നു. സുമേശിയിലെ കിംഗ് സഊദ് മെഡിക്കൽ സിറ്റിയുടെ തൊട്ട് അടുത്താണ് മദ്റസ്സ സ്ഥിതി ചെയ്യുന്നത്. വേനൽകാല അവധിക്ക് ശേഷം സപ്തംബർ അഞ്ചിന് (വെള്ളിയാഴ്ച) മുതൽ മദ്റസ്സ തുറന്ന് പ്രവർ ത്തിക്കുമെന്ന് അക്കാഡമിക് മാനേജർ ഉമർഖാൻ തിരുവനന്തപുരം, ജനറൽ മാനേജർ ശുകൂർ ചേലേമ്പ്ര എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.റിയാദ് ഇന്ത്യൻ ഇസ്ലാഹീ സെൻറർ സുമേശി ശാഖാ കമ്മറ്റിക്ക് കീഴീലെ സ്ഥാപനമാണ് മദ്റസ്സ. വെള്ളിയാഴ്ച രണ്ട് മണി മുതൽ പഠനം ആരംഭിക്കുന്നു.
ശാസ്ത്രീയമായി തയ്യാറാക്കപ്പെട്ട ഇംഗ്ലീഷ് മീഡിയം പാഠ്യ പദ്ധതി, പ്രവാസികളാ യ കുട്ടികൾക്ക് വളരെ എളുപ്പത്തിൽ ആശയങ്ങൾ ഉൾക്കൊള്ളുവാനും പരീക്ഷ ക്കും സഹായകമാണെന്നാണ് രക്ഷിതാക്കളും കുട്ടികളും അഭിപ്രായപ്പെടുന്നത്.
അറബി ഭാഷാ പഠനത്തിന് പ്രത്യേക പാഠ്യപദ്ധതിയും, ഇസ്ലാമിക മൂല്യങ്ങളും പരിശുദ്ധ ഖുർആൻ പാരായണത്തിനും ഖുർആൻ മന:പാഠമാക്കുവാനും സുമേശി യിലെ ഇംഗ്ളീഷ് മീഡിയം ഇസ്ലാമിക് മദ്റസ്സയിൽ പ്രത്യേക സൌകര്യവും സംവിധാനവുമുണ്ട്.
റിയാദിലെ മറ്റു മദ്റസ്സകളിൽ നിന്ന് വിത്യസ്ഥമായി,ഹാര, മുറബ്ബ, ഷാര ഖസാൻ, അതീഖ,സുവൈദി,ബദീഅ,സുൽത്താന,ജർറാദിയ്യ,അർ റാജ്,ശിഫ,സുമേശി ഭാഗത്തു ള്ള കുടുംബങ്ങൾക്ക് ട്രാഫിക് ബോളോക്ക് ഇല്ലാതെ വളരെ എളുപ്പിത്തിൽ എത്താ വുന്ന ലൊക്കേഷനിലാണ് മദ്റസ്സ പ്രവർത്തിക്കുന്നത്.
ആരാധനകൾ കൃത്യമായി അനുഷ്ഠിക്കേണ്ടതിനും പാഠ്യേതര വിഷയങ്ങളിലും പരിശീലനം ലഭിക്കുന്നു. ഫ്ലാറ്റുകളിൽ ഒതുങ്ങി കൂടുന്നതും, റ്റ്യൂഷൻ സംവിധാന ത്തേക്കാളും കുട്ടികളുടെ സുരക്ഷിതവും,പഠനാന്തരീക്ഷവും ലഭിക്കുന്നു. അറബിക് ആൻഡ് ഇസ്ലാമിക് ശരീഅ കോഴ്സുകളിൽ ബിരുധവും അദ്ധ്യാപക പരിശീലന കോഴ്സുകൾ പൂർത്തിയാക്കുകയും ചെയ്തവരാണ് അദ്ധ്യാപകർ
കെ.ജി.മുതൽ എല്ലാ ക്ളാസ്സുകളിലേക്കും അഡ്മിഷൻആഗ്രഹിക്കുന്ന രക്ഷിതാക്ക ൾക്ക് മുൻകൂട്ടി രജിസ്തർ ചെയ്യാനുള്ള അവസരം ആരംഭിച്ചിട്ടുണ്ട്.ബുക്ക് ചെയ്യുന്നതിനും കൂടുതൽ വിവരങ്ങൾക്കും താഴെ കൊടുത്ത നമ്പറുകളിലോ അഡ്മിനുമായി നേരിട്ടോ ബന്ധപ്പെടാവുന്നതാണെന്ന് പ്രസിഡണ്ട് അഷ്റഫ് തിരുവനന്തപുരം, ജനറൽ സെക്രട്ടറി ഷംസുദ്ദീൻ പുനലൂർ എന്നിവർ അറിയിച്ചു.
+966 56 132 8749 /+966 53 272 6503 / +966555478818
![]()
