കാബുൾ: അഫ്ഗാനിസ്ഥാനിൽ ഉണ്ടായ ശക്തമായ ഭൂകമ്പത്തിൽ 250 ൽ അധികംപേർ മരിച്ചുവെന്നാണ് താലിബാനെ ഉദ്ധരിച്ചു വന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് .റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. സംഭവത്തിൽ ആയിരത്തോളം പേർക്ക് പരിക്കുണ്ട്. രാജ്യത്തിന്റെ തെക്കുകിഴക്കൻ മേഖലയിലാണ് ഭൂകമ്പം നാശം വിതച്ചതെന്നും മരണസംഖ്യ ഇനിയും ഏറെ ഉയർന്നേക്കാമെന്നും താലിബാൻ ഭരണകൂടം അറിയിച്ചു.ദുരന്തത്തെ നേരിടാൻ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് താലിബാൻ അഭ്യർത്ഥിച്ചു.
![]()
