ദമ്മാം: മലബാര്‍ കൗണ്‍സില്‍ ഓഫ് ഹെറിറ്റേജ് ആന്‍ഡ് കള്‍ച്ചറല്‍ സ്റ്റഡീസ് ദമ്മാം ചാപ്റ്റര്‍ ഏര്‍പ്പെടുത്തിയ ഈ വര്‍ഷത്തെ കലാ പരിപാലന പുരസ്കാരത്തിന് മലബാറിലെ നാടന്‍ മാപ്പിള കലയായ മുട്ടിപ്പാട്ടിനെ നെഞ്ചിലേറ്റുന്ന ഗ്രീന്‍ വിംഗ്സ് ടീം അര്‍ഹരായി. ദമ്മാമില്‍ നടന്ന പ്രൗഢമായ സദസ്സില്‍ വെച്ച് പ്രവിശ്യയിലെ പ്രമുഖ സാംസ്കാരിക പ്രവര്ത്തകന് റഹ്മാന് കാരയാട് സംഘം പ്രധിനിധി മുസ്തഫ കുറ്റ്യേരിക്ക് ഫലകവും പ്രശസ്തി പത്രവും കൈമാറി.മുസ്തഫ കുറ്റ്യേരി, സാബിത് കണ്ണൂര്‍, മുറാദ് പടപെങ്ങാട്, മുത്തലിബ് തിരുവട്ടൂര്‍, റമീസ് നടുവില്‍, സലാം മൂയ്യം, നിസാര്‍ വടക്കുംപാട്, നിയാസ് തൊട്ടിക്കല്‍, ഷബീബ് വായാട്, മൊയ്ദു പെരുമളബാദ്, ഇബ്രാഹിം കോട്ട, ലിബാസ് പാപ്പിനിശേരി എന്നീ കലാകാരന്മാരെയാണ് ഈ പുരസ്കാരത്തിലൂടെ മലബാര്‍ ഹെറിറ്റേജ് കൗണ്‍സില്‍ ആദരിച്ചിരിക്കുന്നത്.
റിയാദ് ഇന്ത്യൻ മീഡിയ ഫോറം പ്രസിഡന്റ് അഷ്റഫ് വേങ്ങാട്ട്, മുസ്ഥാഖ് കുവൈറ്റ്, മാലിക് മഖ്ബൂല്‍ ആലുങ്ങല്‍, സാജിദ് ആറാട്ടുപുഴ, ഡോ. സിന്ധു ബിനു, മുജീബ് ഉപ്പട, ഖാദര്‍ മാസ്റ്റര്‍ വാണിയമ്പലം, ഫൈസല്‍ കൊടുമ, ബഷീര്‍ ആലുങ്ങല്‍, ഷബീര്‍ തേഞ്ഞിപ്പലം, അലി ഊരകം അമീന് കളിയിക്കാവിള എന്നിവര്‍ പങ്കെടുത്തു. ആലികുട്ടി ഒളവട്ടൂരിന്റെ അധ്യക്ഷതയില്‍ ഒ.പി ഹബീബ് സ്വാഗതവും അബ്ദുല്‍ മജീദ് കൊടുവള്ളി നന്ദിയും പറഞ്ഞു.
![]()
