റിയാദ്: പുതുപള്ളി എംഎൽഎയും കോൺഗ്രസ് യുവ നേതാവുമായ ചാണ്ടി ഉമ്മൻ റിയാദിലെത്തി.
റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഒഐസിസി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സലീം കളക്കരയുടെ നേതൃത്വത്തിൽ സ്വീകരിച്ചു..ഇന്ന് (ജൂലൈ 25 വെളളി ) ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തില്‍ ‘കുഞ്ഞൂഞ്ഞോര്‍മ്മയില്‍’ അനുസ്മരണ പരിപാടിയില്‍ മുഖ്യാതിഥിയായി പങ്കെടുക്കും.വിമാനത്താവളത്തില്‍ ഒഐസിസി ഗ്ലോബല്‍, നാഷണല്‍, സെന്‍ട്രല്‍, ജില്ലാ കമ്മിറ്റി ഭാരവാഹികളും, ഉള്‍പ്പെടെ നിരവധി പ്രവര്‍ത്തകര്‍ സന്നിഹിതരായിരുന്നു. പ്രസിഡന്റ് സലീം കളക്കര, പ്രോഗ്രാം കണ്‍വീനര്‍ ബാലുകുട്ടന് പൂച്ചെണ്ടും പൊന്നാടയും സമ്മാനിച്ച് ചാണ്ടി ഉമ്മനെ സ്വീകരിച്ചു.
കുഞ്ഞി കുമ്പള, ശിഹാബ് കൊട്ടുകാട്, റഷീദ് കൊളത്തറ, യഹിയ കൊടുങ്ങല്ലൂര്‍, റഹ്മാന് മുനമ്പത്ത്, അബ്ദുള്ള വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, ഷുക്കൂര്‍ ആലുവ, അമീര്‍ പട്ടണത്ത്, അബ്ദുല്‍ കരീം കൊടുവള്ളി, ഷംനാദ് കരുനാഗപള്ളി, സക്കീര്‍ ധാനത്ത്, ജോണ്സണ് മാര്‍ക്കോസ്, സൈഫ് കായംകുളം, ജില്ലാ പ്രസിഡന്റുമാരായ മാത്യു എറണാകുളം, ശിഹാബ് പാലക്കാട്, വഹീദ് വാഴക്കാട്, കമറുദ്ധീന്‍ ആലപ്പുഴ, ഒമര്‍ ഷരീഫ്, ബാബു കുട്ടി, ഹരീന്ദ്രന്‍ കണ്ണൂര്‍, ഷിജോ വയനാട് എന്നിവര്‍ സന്നിഹിതരായിരുന്നു.
ക്ക ,ദമാം ,അൽഖർജ്ജ് കമ്മിറ്റികൾ സംഘടിപ്പിക്കുന്ന ചടങ്ങുകളിൽ ചാണ്ടി ഉമ്മൻ പങ്കെടുക്കും
![]()
