കായംകുളം :ഇക്കഴിഞ്ഞ സി ബി എസ് ഇ പരീക്ഷയിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനവും, ദേശീയതലത്തിൽ മൂന്നാംസ്ഥാനവും നേടി സനാമുഹമ്മദ്. കായംകുളം കൊറ്റുകുളങ്ങര സ്വദേശി മൂശാരിശ്ശേരിൽ ഷഫീക്കിന്റെയും (കെമിസ്റ്റ്, റിഹാബിലിറ്റേഷൻ പ്ലാന്റെഷൻ കോർപ്പറേഷൻ, കുളത്തുപ്പുഴ) ഷബീല (അധ്യാപിക, കുളശേഖരപുരം ഗവ. ഹയർ സെക്കന്ററി സ്കൂൾ) യുടെയും മകളായ
സന മുഹമ്മദിന് ഹ്യുമാനിറ്റീസ് വിഭാഗത്തിൽ 497 (99.4) ശതമാനം മാർക്കോടെയാണ് വിജയം കൈവരിച്ചത്. തിരുവനന്തപുരം സെന്റ്തോമസ് സെൻട്രൽ സ്കൂൾ വിദ്യാർത്ഥിനിയായ സനാ മുഹമ്മദ് ഹൈസ്കൂൾ തലം വരെ കായംകുളം ബഥനി സെന്റ്മേരിസ് സ്കൂളിലായിരുന്നു പഠനം നടത്തിയത്.സഹോദരൻ മിർസ.എസ്.റസാഖ് കാനഡയിൽ ബിസിനസ് മാനേജ്മെന്റ് വിദ്യാർത്ഥിയാണ്. സി.യു.ടി യിൽ ചേർന്ന് പൊളിറ്റിക്കൽ സയൻസിൽ ഉപരിപഠനം നടത്തുന്നതിനുള്ള തയ്യാറെടുക്കുന്ന സന
സ്കൂൾ തലത്തിൽ മുതൽക്കേ മികവ് തെളിയിച്ചിട്ടുണ്ട്
![]()
