റിയാദ് : റിയാദിലെ അറിയപ്പെടുന്ന സംഗീത കൂട്ടായ്മയായ റിയാദ് ഇന്ത്യൻ മ്യൂസിക് ലവേഴ്സ് അസോസിയേഷൻ( RIMLA) 7മത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന മ്യൂസിക്കൽ സിംഫണി വിത്ത് മധു ബാലകൃഷ്ണൻ എന്ന സംഗീത പരിപാടി ഏപ്രിൽ 11 നു വെള്ളിയാഴ്ച അൽ മാലി കൺവെൻഷൻ സെന്ററിൽ വെച്ച് വൈകുന്നേരം 5 മണി മുതൽ നടക്കുമെന്ന് റിംല ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.
എന്നും വ്യത്യസ്തമാർന്ന പരിപാടികൾ കൊണ്ട് റിയാദ് പൊതുസമൂഹത്തിൽ കലാആസ്വാദന രംഗത്ത് മാറ്റങ്ങൾ കൊണ്ടുവരാറുള്ള റിംല ഇത്തവണ പ്രശസ്ത തെന്നിന്ത്യൻ ഗായകൻ മധു ബാലകൃഷ്ണനെ ആണു റിയാദ് പൊതുസമൂഹത്തിനു മുന്നിലവതരിപ്പിക്കുന്നത്.
ശുദ്ധ സംഗീതത്തെ പ്രോത്സാഹിപ്പിക്കുന്ന റിംല സംഗീത കൂട്ടായ്മയുടെ പരിപാടിയിൽ പങ്കെടുക്കുന്നതിൽ സന്തോഷമുണ്ടെന്ന് മുഖ്യ അതിഥിയും പ്രശസ്ത ഗായകനുമായ മധു ബാലകൃഷ്ണൻ പറഞ്ഞു .എമ്പുരാൻ അടക്കമുള്ള സമകാലീന സിനിയമലോകത്തെ വിവാദ വിഷയങ്ങളിൽ ഉള്ള മാധ്യമ പ്രവർത്തകരുടെ ചോദ്യങ്ങളിൽ നിന്നൊക്കെ ഒഴിഞ്ഞു മാറിയ മധു ബാലകൃഷ്ണൻ ഭക്തി ഗാനങ്ങൾ കൂടുതൽ പാടാൻ അവസരം കിട്ടിയത് തന്നെ വളരെ വലിയ ഭാഗ്യമാണ് എന്ന് പറഞ്ഞു.
കഴിഞ്ഞ വാർഷികാഘോഷത്തിൽ പ്രശസ്ത പിന്നണി ഗായകൻ ഉണ്ണിമേനോൻ നയിച്ച പുതുവെള്ളൈ മഴൈ എന്ന സംഗീത പ്രോഗ്രാം റിയാദ് കണ്ടതിൽ വെച്ച് ഏറ്റവും മികച്ചൊരു കലാ വിരുന്നാണ് റിയാദിലെ കലാ ആസ്വദകർക്കു നൽകിയത്.
അതുകൊണ്ട് തന്നെ ഇത്തവണ സിനിമ പിന്നണി ഗായകൻ മധു ബാലകൃഷ്ണൻ നയിക്കുന്ന മ്യൂസിക്കൽ സിംഫണി എന്ന സംഗീത പരിപാടിയും റിയാദിലെ സംഗീത പ്രേമികൾക്ക് ഒരു നവ്യാനുഭവം ആയിരിക്കുമെന്ന് റിംല ഭാരവാഹികൾ പറഞ്ഞു.
നാട്ടിൽ നിന്നും വരുന്ന മ്യൂസിക് ബാൻഡിന് പുറമെ റിയാദിലെ റിംല ഓർക്കേസ്ട്ര ടീമും ചേർന്നൊരുക്കുന്ന ലൈവ് ഓർക്കേസ്ട്ര ആയിരിക്കും പ്രോഗ്രാമിന്റെ മുഖ്യ സവിശേഷത എന്നും ഭാരവാഹികൾ പറഞ്ഞു.സൗദി അറേബ്യ എന്റർടൈൻമെന്റ് അതോറിറ്റിയുടെ ലൈസൻസ് പ്രോഗ്രാമിന് ലഭിച്ചു എന്നും പ്രോഗ്രാമിന്റെ എൻട്രി തികച്ചും സൗജന്യം ആയിരിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
വൈകുന്നേരം കൃത്യം 5 മണിക് പ്രോഗ്രാമിനു തുടക്കം കുറിക്കുമെന്നും. ഓൺലൈൻ രെജിസ്ട്രേഷനിലൂടെ 1500 ൽ അധികം ആളുകൾ പ്രോഗ്രാമിന് സീറ്റുകൾ ബുക്ക് ചെയ്തു കഴിഞ്ഞു ഷോ ഡയറക്ടർ സുരേഷ് ശങ്കർ പറഞ്ഞു .
ഓഡിറ്റോറിയത്തി ലേക്ക് 4.30 PM മുതൽ പ്രവേശനം തുടങ്ങുന്നതാണെന്നും ആദ്യം എത്തുന്നവർക്ക് സീറ്റുകൾ മുൻഗണന ക്രമത്തിൽ ലഭ്യമാകും എന്നും ഭാരവാഹികൾ അറിയിച്ചു.. അതു കൊണ്ട് പരിപാടിക്കു വരുന്നവർ നേരത്തെ എത്തി തങ്ങളുടെ ഇരിപ്പിടങ്ങൾ ഉറപ്പുവരൂത്തണമെന്നും വൈകി എത്തുന്നവർക്കു ഓഡിറ്റോറിയം ഫുൾ ആയി കഴിഞ്ഞാൽ അകത്തേക്കു പ്രവേശനം ഉണ്ടായിരിക്കില്ല എന്നും ഭാരവാഹികൾ അറിയിച്ചു.
മലസിലെ ടൂൺസ് ഇന്റർ നാഷണൽ സ്കൂളിൽ വിളിച്ചേ ചേർത്ത വാർത്ത സമ്മേളനത്തിൽ മുഖ്യ അതിഥി മധു ബാലകൃഷ്ണൻ, പ്രസിഡന്റ് ബാബു രാജ് ,ഷോ ഡയരക്ടർ സുരേഷ് ശങ്കർ, ജനറൽ സെക്രട്ടറി അൻസാർഷാ, വൈസ്പ്രസിഡന്റ് നിഷ ബിനീഷ്, ജോയിന്റ് സെക്രട്ടറി ശ്യാംസുന്ദർ, ട്രഷറർ രാജൻ മാത്തൂർ, ടെക്നിക്കൽ ഹെഡ് ബിനീഷ് രാഘവൻ , മീഡിയ കോഡിനേറ്റർ ശരത് ജോഷി എന്നിവർ പങ്കെടുത്തു.
![]()
