ദോഹ: മലയാള സിനിമയുടെ ചരിത്രം പുതുക്കി 250 കോടി ക്ലബ്ബിൽ ഇടം നേടിയ L2:എംമ്പുരാൻ സിനിമയുടെ വിജയം മോഹൻലാലിന്റെ ആരാധകരുടെ ഔദ്യോഗിക ഓവർസീസ് കൂട്ടായ്മയായ ലാൽ കെയർസ് ആൻഡ് മോഹൻലാൽ ഫാൻസ് ഓൺലൈൻ യൂണിറ്റ് ഖത്തർ വിപുലമായി ആഘോഷിച്ചു
ഖത്തർ ഏഷ്യൻ ടൗൺ സിനിമ 4-ൽ സംഘടിപ്പിച്ച വിജയാഘോഷ ചടങ്ങിൽ, ആരാധകർ കേക്ക് മുറിച്ചും, മധുരം വിതരണം ചെയ്തും സന്തോഷം പങ്കുവച്ചു.
ലാൽ കെയർ പ്രസിഡന്റ് സുനീഷ്, സെക്രട്ടറി പ്രമോദ്, മറ്റ് അഡ്മിൻമാരും എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് വിജയാഘോഷ പരിപാടിക്ക് നേതൃത്വം നൽകി.
![]()
