റിയാദ്: ബെസ്റ്റ് വേ ഡ്രൈവേഴ്സ് കൂട്ടായ്മയുടെ ഒമ്പതാം വാര്‍ഷികവും സംഗീത സായാഹ്നവും ജനപങ്കാളിത്തവും സംഘടന മികവും കൊണ്ട് ശ്രദ്ധേയമായി.
ഉമ്മുല്‍ ഹമാം ഡല്‍ഹി പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തിൽ വാർഷിക പരിപാടിയോടനുബന്ധിച്ച് നടന്ന സാസ്കാരിക സമ്മേളനത്തില്‍ പ്രസിഡന്റ് നിഹാസ് പാനൂര്‍ അധ്യക്ഷത വഹിച്ചു. എംബസി ഉദ്യോഗസ്ഥന് പുഷ്പരാജന്‍ ഉദ്ഘാടനം ചെയ്തു. രക്ഷാധികാരി അബ്ദുല്‍ മജീദ് പൂളക്കാടി ആമുഖ പ്രഭാഷണം നടത്തി.
സാമൂഹ്യ സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖരായ ശിഹാബ് കൊട്ടുകാട് ,ജയൻ കൊടുങ്ങല്ലൂർ,ജോസഫ് അതിരുങ്കൽ,വി ജെ നസ്റുദ്ധിൻ ,ഷിബു ഉസ്മാൻ ,ഡോ കെ ആർ ജയചന്ദ്രൻ , ഷംനാദ് കരുനാഗപ്പള്ളി,ഗഫൂർ കൊയിലാണ്ടി,സണ്‍ സിറ്റി മാനേജര്‍ മുഹമ്മദ് മഹബൂബല്‍, സൗദി പൗരൻ അബു ബത്താല്‍, ജോസഫ് അതിരുങ്കല്‍, ലത്തീഫ് തെച്ചി, റാഫിപാങ്ങോട്, ഷാജിമഠത്തില്, സലിം അര്‍ത്തിയില്‍, ഇസ്മയില്‍ പയ്യോളി, രാജേഷ് ഉണ്ണിയാട്ടില്‍, പ്രടിന് അലക്സ്, കമറുബാനു ടീച്ചര്‍, അലി ആലുവ, സലിംകളക്കര, സലാം പെരുമ്പാവൂര്‍, ജീബിന്‍ സമദ്, അഖിനാഷ് കരുനാഗപ്പള്ളി, സലീം വലില്ലാപുഴ, അഷ്റഫ്മേച്ചേരി, ഉമ്മര്‍ മുക്കം, ജോണ്സണ് മാര്‍ക്കോസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
സംഗീത സായാഹ്നത്തില്‍ കംബോസറും കീബോര്‍ഡിസ്റ്റുമായ സുമേഷ് കൂട്ടിക്കല്‍, ഗായിക സുമി അരവിന്ദ് എന്നിവര്‍ നേതൃത്വം നല്കി. വിജേഷ് വിജയന്, നൗഫല്‍ വടകര, ഷൈജു എന്നിവര്‍ ഉള്‍പ്പെടെ നിരവധി കലാകാരന്മാരും ഗാനങ്ങള്‍ ആലപിച്ചു. സജിന്‍ നിഷാന്‍, ഉമ്മറലി എന്നിവര്‍ അവതാരകരായുള്ള പരിപാടി.
നൗഫല്‍ കോട്ടയം, ബാബു പട്ടാമ്പി, ഹസ്സന് പന്മന, രക്ഷാധികാരി മുസ്തഫ നെല്ലിക്കപറമ്പ്, കണ്ണന് കോട്ടയം, അരുണ്‍, ഷാജി കോട്ടയം, ഫറൂഖ്, റയീസ്, അഹമ്മദ് കുദ്ദുസ്, റാഷിദ്, ഷെമീര്ബിച്ചു, ഷാഫി, ഇക്ബാല്‍ എന്നിവര്‍ നേതൃത്വം നല്കി. സെക്രട്ടറി ജിജോ കണ്ണൂര്‍ സ്വാഗതവും ശാനവാസ് വെമ്പിള്ളി നന്ദിയും പറഞ്ഞു.
![]()
