മക്ക: ഇൻഡ്യൻ ഓവർസീസ് കോൺഗ്രസ് (ഐ ഒ സി) ഒരുക്കുന്ന ജനകീയ ഇഫ്താർ സംഗമം മാർച്ച് 7 വെള്ളിയാഴ്ച മക്കയിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. മക്കയിലെ ലേബർ ക്യാമ്പുകളിലെ തൊഴിലാളികൽ,മറ്റ് മേഖലകളിൽ ജോലിയെടുത്ത് വരുന്ന ഇൻഡ്യൻ പ്രവാസി സുഹൃത്തുക്കൾ, കുടുംബങ്ങൾ, ബിസിനസ് രംഗത്തേയും മക്കയിലെ പൊതുസമൂഹത്തിലേയും പ്രമുഖ വ്യക്തിത്വങ്ങൾ , സ്വദേശികളായ സൗദി പൗരപ്രമുഖർ തുടങ്ങി സമസ്ത മേഖലകളിലേയും ആളുകളെ പങ്കെടുപ്പിച്ച് കൊണ്ട് മക്ക കാക്കിയയിലുള്ള ഖസറുദ്ദീറാ ഓഡിറ്റോറിയത്തിൽ വച്ച് ഗ്രാന്റ് ഇഫ്താർ മുലാഖാത്ത് എന്ന പേരിലാണ് ജനകീയ ഇഫ്താർ സംഗമം സംഘടിപ്പിക്കുന്നത്. ഇഫ്താർ സംഗമത്തിൽ സ്ത്രീകൾക്കും ഫാമിലികൾക്കും പ്രത്യേക സൗകര്യങ്ങൾ ഉണ്ടായിരിക്കുന്നതാണെന്നും ബന്ധപ്പെട്ടവർ അറിയിച്ചു.
![]()
