റിയാദ്:ഹൃദയാഘാതം മൂലം റിയാദിൽ മലപ്പുറം സ്വദേശി മരിച്ചു.മേലാറ്റൂർ കിഴക്കും പ്പാടം മഹല്ലിൽ പോസ്റ്റ് ഓഫീസിന് സമീപം പാറക്കൽ താമസിക്കുന്ന സുലൈമാൻ (45) ആണ് എക്സിറ്റ് 12 റൗളയിൽ താമസസ്ഥലത്ത് മരിച്ചത്.സ്പോൺസറുടെ കൂടെ 3 വർഷമായി ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.പരേതനായ മുഹമ്മദിന്റെയും തിത്തുവിന്റെയും മകനാണ്.
ഭാര്യ: സാജിദ.മക്കൾ:നിഹാൽ, നിദാൻ.
റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് ചെറുമുക്ക്, ജനറൽ കൺവീനർ റിയാസ് ചിങ്ങത്ത്, ഷെബീർ കളത്തിൽ, സുൽത്താൻ കാവന്നൂർ, ജാഫർ വീമ്പൂർ,നസീർ കണ്ണീരി എന്നിവരുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിക്കും.
![]()
