റിയാദ് : സൗദി തലസ്ഥാന നഗരിയിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ സൗദി അറേബ്യയിലെ പോഷക സംഘടനയായ ഒഐസിസി യുടെ 14-ാം വാർഷികം ” കോമ ” ജനുവരി 31 ന് വെള്ളിയാഴ്ച റിയാദിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. മുഖ്യ അതിഥിയായി പങ്കെടുക്കാൻ കെപിസിസി വർക്കിംഗ് പ്രസിഡന്റും നിയമസഭ അംഗവുമായ അഡ്വ: ടി സിദ്ദിഖ് എംഎൽഎ ഇന്ന് രാത്രി റിയാദിൽ എത്തും.റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന നേതാവിനെ ഓ ഐ സി സി സെൻട്രൽ കമ്മിറ്റി ഭാരവാഹികൾ സ്വീകരിക്കും.
മലാസിലെ ഡ്യൂൺസ് ഇന്റർനാഷണൽ സ്കൂളിൽ ആണ് 14 ജില്ലകളിലെ ഓ ഐ സി സി പ്രവർത്തകരും സാമൂഹിക സാംസ്കാരിക രംഗത്തുള്ളവർ പങ്കെടുക്കുന്ന പരിപാടി നടക്കുന്നത്.സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിക്കും.
“കോൺഗ്രസിന്റെ മതേതര മാതൃക” എന്ന വിഷയത്തിൽ ടി സിദ്ദിഖ് എം എൽ എ സംസാരിക്കും.
വാർഷിക പരിപാടികളോട് അനുബന്ധിച്ച് നടക്കുന്ന കലാമേളയിൽ പ്രശസ്ത സിനിമ
പിന്നണി ഗായകൻ പ്രദീപ് ബാബു ആസ്വാദകർക്ക് മുന്നിൽ സംഗീത വിരുന്നൊരുക്കും.
ഒപ്പന, തിരുവാതിര, ഫ്യൂഷൻ ഡാൻസ്, മാർഗം കളി, തുടങ്ങി വ്യത്യസ്ത കലാപരിപാടികളിൽ രാജ്യത്തിന് അകത്തും പുറത്തുമുള്ള ആർട്ടിസ്റ്റുകളും അരങ്ങിലെത്തും.
വെള്ളിയാഴ്ച വൈകീട്ട് 6 മണിക്ക് ഉണരുന്ന സമ്മേളന നഗരിയിലേക്ക് എത്താൻ ആവശ്യമായ മാർഗ്ഗനിർദേശങ്ങൾക്ക് 0530021124, 0567844919 എന്നീ നമ്പറുകളിൽ സംഘാടകരെ ബന്ധപ്പെടണമെന്ന് ഒഐസിസി സെൻട്രൽ കമ്മറ്റി ഭാരവാഹികൾ അറിയിച്ചു.
![]()
