മസ്കത്ത്: വ്യാപാര, നിക്ഷേപ ബന്ധം അവലോകനം ചെയ്യുന്നതിനായി ഇന്ത്യ – ഒമാൻ സംയുക്ത സമിതി പതിനൊന്നാമത് സെഷൻ സംഘടിപ്പിച്ചു. ഒമാൻ വാണിജ്യ,വ്യവസായ, നിക്ഷേപ പ്രോത്സാഹന മന്ത്രി ഖായിസ് മുഹമ്മദ് അൽ യൂസഫിന്റെയും ഇന്ത്യൻ വാണിജ്യ, വ്യവസായ മന്ത്രി പീയുഷ് ഘോയലിന്റെയും നേതൃത്വത്തിലാണ് സെഷൻ സംഘടിപ്പിച്ചത്.
പുനരുപയോഗ ഊർജം, ടെക്നോളജി, ഹെൽത്ത്കെയർ, ടൂറിസം എന്നീ മേഖലകളിൽ സഹകരണം വർധിപ്പിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച് ഇരു രാജ്യങ്ങളും ചർച്ച ചെയ്തു. കൂടാതെ, 2023ൽ ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് നടത്തിയ ഇന്ത്യ സന്ദർശനത്തെ തുടർന്നുണ്ടായ പരസ്പര സഹകരണത്തിലെ പുരോഗതിയെക്കുറിച്ചും യോഗം വിലയിരുത്തി.
![]()
