ബുറൈദ : അന്തരിച്ച മുൻ പ്രധാനമന്ത്രി ഡോ.മൻമോഹൻ സിംഗിന്റെ നിര്യാണത്തിൽ ഒഐസിസി അൽ ഖസ്സിം സെൻട്രൽ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.
സൂപ്പർ സൈൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വച്ചു നടന്ന യോഗം അൻവർ നൂറനാട് ഉൽഘടനം ചെയ്തു. മുജീബ് ഓതായി അധ്യക്ഷത വഹിച്ചു.ആഘോളീകരണത്തിലൂടെ ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയെ ലോകത്തിന്റെ നാലാം ശക്തിയായി ഉയർത്തികൊണ്ടുവരുന്നതിൽ വ്യക്തമായ പദ്ധതികൾ കൊണ്ടുവന്ന സാമ്പത്തിക വിദഗ്ധനായിരുന്നു ദോമൻമോഹൻ സിംഗ് എന്ന് അഭിപ്രായപ്പെട്ടു. വിവിധ സംഘടന പ്രതിനികളായ ഖുബൈബ്,മനോജ് തോമസ് (ഒഐസിസി),സുധീർ കായംകുളം, ഫൈസൽ ആലത്തൂർ(കെഎംസിസി),നിഷാദ് പാലക്കാട്( പ്രവാസിസംഗം), അസ്കർ ഓതായി( സൗദി ഇന്ത്യൻ ഇസ്ലാഹി), അബ്ദുറഹിം ഫാറൂഖി, അബ്ദു സകാക്കിർ(ഐ സി എഫ് ) എന്നിവർ സംസാരിച്ചു. സനോജ് പത്തിരിയൽ സ്വാഗതവും ട്രഷറർ അനസ് നന്ദിയും പറഞ്ഞു
![]()
