ദമാം: കേരളത്തിലെ ഏറ്റവും വലിയ കാരുണ്യ കേന്ദ്രമായ കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന് സൗദി നാഷണല്‍ കമ്മിറ്റി രൂപീകരിച്ചു.കഴിഞ്ഞ 28 ന് അഡൈ്വസറി ബോര്‍ഡ് ചെയര്മാന് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ കൊടപ്പനക്കല്‍ തറവാട്ടില്‍ ചേര്‍ന്ന ഡയറക്ടര്‍ ബോര്‍ഡ് യോഗത്തിലാണ് സൗദി നാഷണല്‍ കമ്മിറ്റിയെ തെരെഞ്ഞെടുത്തത്.
ആലിക്കുട്ടി ഒളവട്ടൂര്‍ ദമാം (പ്രസിഡന്റ്), ഇസ്മായില്‍ മുണ്ടക്കുളം ജിദ്ദ (ജനറല്‍ സെക്രട്ടറി), മാളിയേക്കല്‍ സുലൈമാന്‍ മക്ക (ട്രഷറര്‍), ഫൈസല്‍ ബാബു ഖുന്‍ഫുദ (ഓര്‍ഗ സെക്രട്ടറി), റഹ്മത്ത് അലി എരഞ്ഞിക്കല്‍ ജിദ്ദ (കോ ഓര്‍ഡിനേറ്റര്‍), വൈസ് പ്രസിഡന്റ്മാരായി കെ.കെ മുഹമ്മദ് കൊണ്ടോട്ടി (ജിദ്ദ), കോയാമു ഹാജി (റിയാദ്), കബീര്‍ കൊണ്ടോട്ടി (ദമാം), ഷെരീഫ് ചോലമുക്ക് (ഖത്തീഫ്), സി.എസ്. സുലൈമാന്‍ ഹാജി (മക്ക), ഗഫൂര്‍ വാവൂര് (ജിസാന്‍), ഷറഫു പാലീരി (യാമ്പു) എന്നിവരെയും സെക്രട്ടറിമാരായി മുനീര്‍ വാഴക്കാട് (റിയാദ്), അഷ്റഫ് കല്ലില്‍ (യാമ്പു), ബീരാന്‍കുട്ടി നീറാട് (വാദി ദവാസിര്‍), സി.സി. റസാഖ് (ജിദ്ദ), നഫ്സല്‍ മാസ്റ്റര്‍ (മദീന), ഫജറു സ്വാദിഖ് (അബഹ), മുഹമ്മദ് ഷാ (തായിഫ്) എന്നിവരെയും തെരെഞ്ഞെടുത്തു.
![]()
