റിയാദ് :ഉണവ്വ് കുടുംബ കൂട്ടായ്മ അംഗങ്ങളുടെ സംഗമം സുലൈ ഇസ്ഥിറാഹയിൽ നടന്നു.പരിപാടി കാരണവർ നാസർ വണ്ടൂർ അധ്യക്ഷത വഹിച്ചു. സത്താർ മാവൂർ സ്വാഗതം പറഞ്ഞു. മുനീർ മോങ്ങം, ബാബു വാളപ്ര, എന്നിവർ സംസാരിച്ചു. തുടർന്ന് നടന്ന കലാപരിപാടിക്ക് നൗഫൽ വടകര നേതൃത്വം നൽകി. സിറാസ്ബാബു,സത്താർ മാവൂർ, നേഹ നൗഫൽ,അനീഖ് ഹംദാൻ, ഷാനു ഫസീർ, ഇശൽ ആസിഫ്,ഹാരിസ്, കബീർ എടപ്പാൾ, അയാ ഫാത്തിമ, എന്നിവർ ഗാനങ്ങൾ ആലപിച്ചു. അൻവർ, ഫിറോസ് ബനൂജ്, ഇസ്മായിൽ വണ്ടൂർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സൻഹ ഫസീർ അവതാരിക യായിരുന്നു.
![]()
