റിയാദ്: മൈത്രി കരുനാഗപ്പള്ളി കൂട്ടായ്മയുടെ 19 – ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ‘മൈത്രി കേരളീയം പരിപാടിയിൽ പങ്കെടുക്കാനെത്തിയ എൻ.കെ പ്രേമചന്ദ്രൻ എം.പി,ഡോ. പുനലൂർ സോമരാജൻ എന്നിവരെ റിയാദ് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മൈത്രി പ്രവർത്തകർ പൂച്ചെണ്ട് നൽകി സ്വീകരിച്ചു.
മൈത്രി കേരളീയം പുരസ്ക്കാരം എൻ.കെ പ്രേമചന്ദ്രൻ എം.പിക്കും മൈത്രി കർമ്മ ശ്രേഷ്ഠ പുരസ്ക്കാരം ഡോ. പുനലൂർ സോമരാജൻ ഗാന്ധിഭവനും സമ്മാനിയ്ക്കും. മൈത്രി ഹ്യുമാനിറ്റേറിയന്‍ പുരസ്ക്കാരത്തിന് യുഎഇയിലെ സാമൂഹിക പ്രവര്ത്തകന് നസീര്‍ വെളിയിലിനെയും തെരഞ്ഞെടുത്തു. പരിപാടിയിൽ ഇവർ മുഖ്യാഥിതികളായി പങ്കെടുക്കും.
ഇന്ന് വൈകിട്ട് 7 മണി മുതൽ മലാസ് ഡൂൺസ് ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് വിപുലമായ പരിപാടികളോടെ മൈത്രി കേരളീയം-2024’ അരങ്ങേറും
![]()
