ന്യൂഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാമ്പത്തിക ഉപദേശക സമിതി മേധാവി ബിബേക് ഡെബ്രോയ് (69) അന്തരിച്ചു. കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് ഇന്ന് രാവിലെ 7 മണിക്ക് ഡൽഹിയിലെ എയിംസിൽ വെച്ചായിരുന്നു അന്ത്യം. പത്മശ്രീ അവാർഡ് ജേതാവായ ബിബേക് ഡെബ്രോയ് സാമ്പത്തിക വിദഗ്ധനും എഴുത്തുകാരനും കൂടിയാണ്.2015 മുതല്‍ 2019 ജൂണ്‍ വരെ നീതി ആയോഗില്‍ അംഗമായിരുന്നു. നിരവധി ബുക്കുകളും റിസർച്ച് പേപ്പറുകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ബിബേക് ഡെബ്രോയിയുടെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചിച്ചു
![]()
